Saturday, October 20, 2007

മൊബൈല്‍‍ മലയാളം

മലയാളം മൊബൈല്‍‍ ഫോണിലേക്കും

ചിത്ര രൂപത്തിലും യുണീകോഡ് ടെക്സ്റ്റായും ഇന്ന് മലയാളം സന്ദേശങ്ങള്‍ മൊബൈലി‍ല്‍്നിന്ന് മൊബൈലിലേക്ക് പറക്കുന്നു . ഇതാ മലയാളം മൊബൈല്‍‍ സന്ദേശ രചനയ്ക്കൊരു സഹായി.

ഏതൊക്കെ മൊബൈലില്‍‍

നോക്കിയ (Nokia) 1110i , 6030, 3110,2310,2610,1650 ,2626എന്നീ മൊബൈല്‍‍ സെറ്റുകളില്‍‍ മലയാളം ഇന്‍റര്‍‍ഫെയ്സ് ഉണ്ട്. ഈ സെറ്റുകളില്‍‍ നിന്ന് മലയാളത്തില്‍സന്ദേശങ്ങള്‍ അയക്കുവാന്‍ കഴിയും . (ഇനിയും ഏതെങ്കിലും സെറ്റില്‍‍ മലയാളം പിന്തുണയുണ്ടെങ്കില്‍‍ അറിയിക്കുക (വിലാസം - sabdabodha@gmail.com). മുകളില്‍‍ പറഞ്ഞ മൊബൈല്‍‍ സെറ്റുകള്‍‍ വാങ്ങുമ്പോള്‍‍ മലയാളം ഇന്‍റര്‍‍ഫെയ്സ് ഉണ്ടെന്ന് ഉറപ്പുവരുത്തുക. മൊബൈല്‍ പാക്കിന്‍റെ പുറത്ത് " നമസ്കാരം " എന്ന് മലയാള ലിപിയില്‍ എഴുതിയിട്ടുണ്ടെങ്കില്‍ നിങ്ങളുടെ മൊബൈലില്‍ മലയാളം പിന്തുണ ഉണ്ടെന്നര്‍ത്ഥം. നിങ്ങള്‍‍ക്ക് സ്വതന്ത്രമായി മലയാളം ടൈപ്പ് ചെയ്യാനും കഴിയും. മൊബൈലിന്‍റെ ഇന്‍റര്‍‍ഫെയ്സ് മലയാളമാക്കുവാന്‍‍ Display --> Phone Settings --> Language ല്‍‍ നിന്ന് മലയാളം തിരഞ്ഞെടുക്കുക. താങ്കള്‍‍ക്ക് ഇപ്പോള്‍‍ സുഹൃത്തുക്കളുടെ പേരും നമ്പരും എല്ലാം മലയാളത്തില്‍‍ സൂക്ഷിക്കുവാന്‍ കഴിയും.

മൊബൈലില്‍‍ ടൈപ്പിംഗ് പിന്തുണയില്ല?????

മൊബൈലില്‍‍ മലയാളം പിന്തുണയില്ലെങ്കിലും വിഷമിക്കണ്ട . ഇതാ ഈ ലിങ്കില്‍ നിന്നും കിട്ടുന്ന സോഫ്ട്വെയര്‍‍ ഡൌണ്‍ലോഡ്ചെയ്ത് ഉപയോഗിക്കുക. ( ലൈസന്‍‍സിംഗ് ഉപയോഗക്രമം എന്നിവ വായിച്ച് മനസ്സിലാക്കുക. ഞാന്‍‍ ഇത് പരിശോധിച്ചിട്ടില്ല. എനിക്ക് ഒരു സുഹൃത്ത് നല്‍‍കിയ ലിങ്കാീണ്.)

൧൨ കീ കൊണ്ട് എങ്ങിനെ മലയാളം ടൈപ്പ് ചെയ്യാം ?

മൊബൈലില്‍‍ മലയാളമുള്‍‍പ്പടെ ഏത് ഭാഷയും ടൈപ്പ് ചെയ്യുന്നതിന് 12 കീകളാണ് ഉപയോഗിക്കുന്നത്.മലയാളം ടൈപ്പിംഗ് രീതി താഴെ വിവരിക്കുന്നു

1 എന്ന കീ ഉപയോഗിച്ച് ം ഃ ് 1 എന്നീ അക്ഷരങ്ങള്‍‍ ടൈപ്പ് ചെയ്യാം

2 എന്ന കീ ഉപയോഗിച്ച് അ ആ ഇ ഈ ഉ ഈ ഋ 2 ാ ി ീ ു ൂ ൃ എന്നീ അക്ഷരങ്ങള്‍‍ ടൈപ്പ് ചെയ്യാം

3 എന്ന കീ ഉപയോഗിച്ച് എ ഏ ഐ ഒ ഓ ഔ െ േ ൈ ൊ ോ ൌ 4എന്നീ അക്ഷരങ്ങള്‍‍ ടൈപ്പ് ചെയ്യാം

4 എന്ന കീ ഉപയോഗിച്ച് ക ഖ ഗ ഘ ങ 4 എന്നീ അക്ഷരങ്ങള്‍‍ ടൈപ്പ് ചെയ്യാം

5 എന്ന കീ ഉപയോഗിച്ച് ച ഛ ജ ഝ ഞ 5 എന്നീ അക്ഷരങ്ങള്‍‍ ടൈപ്പ് ചെയ്യാം

6 എന്ന കീ ഉപയോഗിച്ച് ട ഠ ഡ ഢ ണ 6 എന്നീ അക്ഷരങ്ങള്‍‍ ടൈപ്പ് ചെയ്യാം

7 എന്ന കീ ഉപയോഗിച്ച് ത ഥ ദ ധ ന 7 എന്നീ അക്ഷരങ്ങള്‍‍ ടൈപ്പ് ചെയ്യാം

8 എന്ന കീ ഉപയോഗിച്ച് പ ഫ ബ ഭ മ 8 എന്നീ അക്ഷരങ്ങള്‍‍ ടൈപ്പ് ചെയ്യാം

9 എന്ന കീ ഉപയോഗിച്ച് യ ര ര്‍‍ ല ല്‍‍ വ ശ ഷ 9 ന്‍‍ എന്നീ അക്ഷരങ്ങള്‍‍ ടൈപ്പ് ചെയ്യാം .

0 എന്ന കീ ഉപയോഗിച്ച് സ ഹ ള ള്‍‍ ഴ റ 0 എന്നീ അക്ഷരങ്ങള്‍‍ ടൈപ്പ് ചെയ്യാം . വാക്കുകള്‍‍ക്കിടയില്‍‍ സ്പെയ്സ് ഇടുന്നതിനും ഈ കീ തന്നെയാണ് ഉപയോഗിക്കുന്നത്.

സ്വര വ്യഞ്ജന ചിഹ്നങ്ങള്‍‍ ടൈപ്പ് ചെയ്യുന്ന വിധം

വ്യഞ്ജനത്തോടൊപ്പം സ്വരചിഹ്നം ടൈപ്പ് ചയ്യുന്നതിന് ആദ്യം വ്യഞ്ജനാക്ഷരം ടൈപ്പ് ചെയ്യുക എന്ന അക്ഷരം കിട്ടുന്നതിന് 2 എന്ന കീ ഒരുപ്രാവശ്യം അമര്‍‍ത്തുക ി യ്ക്ക് 2 രണ്ട് പ്രാവശ്യം അമര്‍‍ത്തുക യ്ക്ക് 2 മൂന്നു പ്രാവശ്യം അമര്‍‍ത്തുക വിന് 2 നാല് പ്രാവശ്യം അമര്‍‍ത്തുകവിന് 2 അഞ്ച് പ്രാവശ്യം അമര്‍‍ത്തുക .

എന്ന ചിഹ്നത്തിന് 3 എന്ന കീ ഒരുപ്രാവശ്യം അമര്‍‍ത്തുക എന്ന ചിഹ്നത്തിന് 3 രണ്ട് പ്രാവശ്യം അമര്‍‍ത്തുക എന്ന ചിഹ്നത്തിന് 3 മുന്ന് പ്രാവശ്യം അമര്‍‍ത്തുകഎന്ന ചിഹ്നത്തിന് 3 നാല് പ്രാവശ്യം അമര്‍‍ത്തുക എന്ന ചിഹ്നത്തിന് 3 അഞ്ച് പ്രാവശ്യം അമര്‍‍ത്തുക എന്ന ചിഹ്നത്തിന് 3 ആറ് പ്രാവശ്യം അമര്‍‍ത്തുക

വ്യഞ്ജനാക്ഷരത്തോടൊപ്പം യ ര വ ഇവയുടെ ചിഹ്നം ഇടുന്നതിന് വ്യഞ്ജനാക്ഷരം ടൈപ്പ്ചെയ്തിട്ട് * കീ അമര്‍‍ത്തുക അതിനുശേഷം യുടെ ചിഹ്നമാണ് ഇടേണ്ടതെങ്കില് 9 എന്ന കീ ഒരു പ്രാവശ്യം അമര്‍‍ത്തുക . യുടെ ചിഹ്നത്തിന് 9 രണ്ട് പ്രാവശ്യം അമര്‍‍ത്തുക , യുടെ ചിഹ്നമാണെങ്കില് 9 ആറ് പ്രാവശ്യം അമര്‍‍ത്തുക

നോക്കിയ ൬൦൩൦ ൧൧൧൦ സെറ്റുകള്‍‍ ഉപയോഗിക്കുന്നര്‍‍ക്കുള്ള നിര്‍‍ദ്ദേശങ്ങള്‍‍

നോക്കിയ ൬൩൩൦ ൩൧൧൦ എന്നീ ഹാന്ഡ് സെറ്റുകളില്‍ ചില്ലക്ഷരം ടൈപ്പ് ചെയ്യുന്നതിന് * കീ അമര്ത്തിപ്പിടിക്കുക. അപ്പോള്‍ ണ്‍‍ ന്‍‍ ് ല്‍‍ ള്‍‍ ങ്ക മ്പ റ്റ എന്നീ അക്ഷരങ്ങള്‍‍ കാണാന് കഴിയും । ഇതില്‍ നിന്ന് ആവശ്യമായ ്ക്ഷരം നിങ്ങളുടെ സന്ദേശത്തില്‍ ചേര്‍ക്കുക.

അനുബന്ധം
# ‍ഞെക്കിയാല്‍ (മലയാാളം, അക്കം, ആംഗലേയ ചെറിയ അക്ഷരം, ആംഗലേയ വലിയ അക്ഷരം) ലഭിക്കും. മലയാളം തെരഞ്ഞെടുത്തശേഷം * ഞെക്കിയാല്‍ മാത്രമെ (ണ്‍, ന്‍, ര്‍, ല്‍, ള്‍, ങ്ക, മ്പ, റ്റ ) എന്നിവ ലഭിക്കുകയുള്ളു. കൂടാതെ കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ . : " ' () *%> തുടങ്ങിയവയും ലഭ്യമാണ്. ( കടപ്പാട് - ചന്ദ്ര ശേഖരന്‍‍ നായര്‍‍)

പിന്‍മൊഴി

സുഹൃത്തുക്കളെ ഇനിയും കൂടുകലായി എന്തെങ്കിലും വിഷയങ്ങള്‍‍ ഇതില്‍ ഉള്‍‍പ്പെടുത്തണം എങ്കില്‍‍ sabdabodha@gmail।com എന്ന ഈ-മെയില്‍‍ വിലാസത്തില്‍ അയയ്കുക. മലയാളത്തില്‍‍ സന്ദേശങ്ങള്‍‍ സ്വീകരിക്കാന്‍‍ കഴിയുന്ന സെറ്റുകളുള്ളവര്‍‍ നമ്പര്‍‍ ഈ വിലാസത്തില്‍‍ അയച്ചുതന്നാല്‍‍ മലയാളത്തില്‍‍ സന്ദേശങ്ങള്‍‍ അയയ്ക്കാം ( കേരളത്തിനകത്ത് മാത്രം നമ്പര്‍ ഈ-മെയിലായി മാത്രം അയയ്കുക)

5 comments:

keralafarmer said...

നന്ദി. എനിക്ക് ചില്ല് പ്രശ്നം ഉണ്ടായിരുന്നു. അത് ശരിയാക്കുവാന്‍ സഹായിച്ചതിന് നന്ദി.

keralafarmer said...

http://chandrasekharannair.wordpress.com/2007/10/01/mlmob/

ശ്രീ said...

ഉപകാര പ്രദമായ പോസ്റ്റ്

:)

keralafarmer said...

# ‍ഞെക്കിയാല്‍ (മലയാാളം, അക്കം, ആംഗലേയ ചെറിയ അക്ഷരം, ആംഗലേയ വലിയ അക്ഷരം) ലഭിക്കും. മലയാളം തെരഞ്ഞെടുത്തശേഷം * ഞെക്കിയാല്‍ മാത്രമെ (ണ്‍, ന്‍, ര്‍, ല്‍, ള്‍, ങ്ക, മ്പ, റ്റ ) എന്നിവ ലഭിക്കുകയുള്ളു. കൂടാതെ കമ്പ്യൂട്ടര്‍ കീബോര്‍ഡിലെ . : " ' () *%> തുടങ്ങിയവയും ലഭ്യമാണ്.

freebird | bobinson said...

കൊള്ളാം. ഞാന്‍ ഇങ്ങനെ ഒരു ലേഖനം തപ്പി നടക്കുകയായിരുന്നു.